Thursday, September 24, 2026

ആലുവയിൽ സംഘർഷത്തിന് സാധ്യത! പോപ്പുലർ ഫ്രണ്ട് ഭീകരർ സജീവമായ ആലുവയിൽ ആർഎസ്എസ് നേതാക്കൾക്ക് നേരെ ഭീഷണി: സുരക്ഷയ്ക്കായി കേന്ദ്ര സേനയെത്തി

ആലുവ: പോപുലർഫ്രണ്ട്‌ നിരോധനത്തിന് പിന്നാലെ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് സിആർപിഫിന്റെ വലിയ സംഘത്തെ ക്രമസമാധാനപരിപാലനത്തിനും സുരക്ഷയ്‌ക്കുമായി നഗരത്തിലെത്തിച്ചത്. പോപ്പുലർ ഫ്രണ്ട് ഭീകരർ സജീവമായ ആലുവയിൽ ആർഎസ്എസ് നേതാക്കൾക്ക് നേരെ ഭീഷണിയും ശക്തമായി ഉയർന്നിരുന്നു.

ഈ സാഹചര്യത്തിൽ ആർഎസ്എസ് കാര്യാലയത്തിനും സുരക്ഷയും കാവലും ഏർപ്പെടുത്തിയിരിക്കുകയാണ്. നാൽപ്പതിലേറെ സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കാര്യാലയത്തിലെത്തിയിരിക്കുകയാണ്. ആലുവയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയത്. ആർഎസ്എസ് കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പ്രതികാര നടപടികളുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് ഇത്തരത്തിലെ നടപടി.

ഇന്ന് രാവിലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഭീകര പ്രവർത്തന ബന്ധം അന്വേഷിക്കാൻ രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

പോപ്പുലർ ഫ്രണ്ടിനൊപ്പം അവരുടെ 8 അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്. റിഹാബ് ഇന്ത്യ ഫൌണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാം കൗൺസിൽ, NCHRO, നാഷണൽ വുമൺസ് ഫ്രണ്ട്, നാഷണൽ ജൂനിയർ ഫ്രണ്ട്, എംപറർ ഇന്ത്യ ഫൌണ്ടേഷൻ, റിഹാബ് ഇന്ത്യ ഫൌണ്ടേഷൻ കേരളം എന്നിവയാണ് നിരോധിച്ചത്. എസ്ഡിപിഐയുടെ കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ കൂടി തീരുമാനം അറിയിക്കണം.

പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്

Related Articles

Latest Articles