Sunday, May 5, 2024
spot_img

റഷ്യയുടെ ലൂണ-25 പേടകം വിക്ഷേപിച്ചു ; നീക്കം ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്ന നേട്ടം തട്ടിയെടുക്കലും ?

റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടത്തുന്ന ചാന്ദ്രദൗത്യവുമായി ലൂണ-25 പേടകം വിജയകരമായി വിക്ഷേപിച്ചു. പുലർച്ചെ 4.30നാണ് വാസ്ടോക്നി കോസ്മോഡ്രോമിലെ വിക്ഷേപണത്തറയിൽ നിന്നാണ് സൂയസ് 2.1 ബി റോക്കറ്റ് പേടകവുമായി കുതിച്ചുയർന്നത്.

അഞ്ചര ദിവസം കൊണ്ട് ലൂണ-25നെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം ചന്ദ്രനെ വലംവെച്ച് ഏഴ് ദിവസത്തിനുള്ളിൽ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറക്കാനാണ് റഷ്യ ശ്രമിക്കുന്നത്. ചന്ദ്രന്‍റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്തുകയാണ് റഷ്യൻ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ പഠനങ്ങൾക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാൻഡറിലുണ്ട്. 800 കിലോയോളമാണ് ലാൻഡറിന്റെ ആകെ ഭാരം. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക എന്നതാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്നിന്‍റെയും ലക്ഷ്യം. ഇന്ത്യയുടെ ചന്ദ്രയാൻ-3ഉം സോഫ്റ്റ് ലാൻഡിങ് തയ്യാറെടുക്കുന്ന ആഗസ്റ്റ് 23ന് മുമ്പായി ആഗസ്റ്റ് 21നോ 22നോ ലൂണ-25 ന്റെ ലാൻഡിങ്ങ് നടത്തി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനാണ് റഷ്യ ശ്രമിക്കുന്നത് . ചന്ദ്രയാൻ ഇറങ്ങാൻ തീരുമാനിച്ച സ്ഥലത്തിന് കിലോമീറ്റർ അകലെയായിരിക്കും ലൂണ-25 ഇറങ്ങുക.

ചാന്ദ്രദൗത്യത്തിൽ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കുള്ള മുൻതൂക്കം അവസാനിപ്പിക്കുക എന്നതും പെട്ടെന്നുള്ള റഷ്യൻ നീക്കത്തിന് പിന്നിലുണ്ട്. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് നിലവിൽ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ രാജ്യങ്ങൾ.

Related Articles

Latest Articles