Friday, October 2, 2026

ശബരിമല; അയ്യപ്പസേവാ സമാജം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

ശബരിമല: ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിനെയും ജനറൽ സെക്രട്ടറിയായി അമ്പോറ്റി കോഴഞ്ചേരിയേയും തെരെഞ്ഞെടുത്തു. കർണാടകയിലെ കൊല്ലൂർ ധർമ്മ പീഠത്തിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

കൂടാതെ ഒരുവർഷം നീണ്ടുനിൽക്കുന്ന ഹരിവരാസന ശതാബ്ദി ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ജി പൃഥ്വിപാലനെ ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.

Related Articles

Latest Articles