Monday, April 29, 2024
spot_img

തിരുവനന്തപുരത്ത് നിന്നും കാൽനടയായി ശബരിമലയിലേക്ക് യാത്ര! കൊല്ലത്ത് ആഹാരം കഴിക്കാൻ ഹോട്ടലിലെത്തിയ അയ്യപ്പ ഭക്തരെ ഇറക്കിവിട്ടു: അധിക്ഷേപിച്ചതായി പരാതി, ഖേദം പ്രകടിപ്പിച്ച് കടയുടമ , കൂസലില്ലാതെ ജീവനക്കാർ

കൊല്ലം: കാൽനടയായി ശബരിമല ദർശനത്തിനായി പുറപ്പെട്ട അയ്യപ്പ സ്വാമിമാരെ കുടിവെള്ളം പോലും നൽകാതെ ഹോട്ടലിൽ നിന്നും ഇറക്കിവിട്ട സംഭവം വിവാദത്തിലാകുന്നു. കൊല്ലം നിലമേൽ മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന പറമ്പിൽ ബേക്കേഴ്സിന്റെ ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്. അയ്യപ്പസ്വാമിമാർക്ക് ആഹാരമില്ല എന്ന് ആക്രോശിച്ച് കടയിൽനിന്ന് ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതി.

കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നാളെയാണ് നടന്നത്. സംഭവത്തിൽ ദൃക്സാക്ഷികളടക്കം അപലപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരുവനന്തപുരത്തുനിന്നും കാൽനാടായി സന്നിധാനത്തേക്ക് പുറപ്പെട്ട അയ്യപ്പ സ്വാമിമാർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

സംഭവത്തിൽ കടയുടമ ഖേദം പ്രകടിപ്പിക്കുമ്പോഴും സ്വാമിമാരെ അധിക്ഷേപിച്ച ജീവനക്കാർ ഒരുകൂസലുമില്ലാതെ തങ്ങൾ ചെയ്തത് ശരിയെന്ന മട്ടിൽ നിൽക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
സന്നിധാനത്തടക്കം ഹൈന്ദവേതര സമുദായത്തിൽ പെട്ടവർക്ക് ദേവസ്വം ബോർഡ് ഭക്ഷണശാലകൾക്ക് അനുമതി നൽകിയിരിക്കെയാണ് അയ്യപ്പ സ്വാമി എന്ന കാരണത്താൽ കുടിവെള്ളം പോലും നൽകാതെ അയ്യപ്പ സ്വാമിമാരെ അധിക്ഷേപിക്കുന്ന സമീപനം ഉണ്ടായത്.

Related Articles

Latest Articles