Sunday, September 20, 2026

ശബരിമല നട തുറന്നു; നിറപുത്തരി പൂജ ചടങ്ങുകൾ നടന്നു; വീഡിയോ കാണാം

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജ ചടങ്ങുകൾ നടന്നു. പുലർച്ചെ 5.45 നും 6.15 നും മധ്യേയാണ് നിറപുത്തരി ചടങ്ങ് നടന്നത്.

നിറപുത്തരിയുടെ ഭാഗമായി എത്തിച്ച നെൽക്കെതിരുകൾ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം ഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിൽ എത്തിച്ചു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവര് നെൽക്കെതിരുകൾ പൂജിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി പ്രത്യേക പൂജയും നടത്തി.

നട തുറന്ന് പൂജിച്ച നെൽക്കെതിരുകൾ ശ്രീ കോവിലിനു മുന്നിൽ കെട്ടിയിട്ടു.തുടർന്ന് ഭക്തർക്ക് നെൽക്കെതിരുകൾ പ്രസാദമായി വിതരണം ചെയ്തു.

നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രനട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി പതിനാറാം തീയതി നട തുറക്കും. ഓണം നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27ന് നട തുറക്കും.

Related Articles

Latest Articles