Sunday, April 28, 2024
spot_img

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും !ഇക്കൊല്ലത്തെ മണ്ഡകാല-മകരവിളക്ക് ഉത്സവത്തിന് നവംബർ 17ന് സമാരംഭം

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ ( 10.11.2023 ) വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ശനിയാഴ്ച നടക്കുന്ന ആട്ട ചിത്തിര പൂജകൾ പൂർത്തിയാക്കി രാത്രി 10 മണിക്കാകും തിരുനട അടയ്ക്കുക.

കൊല്ലവർഷം1199 ലെ മണ്ഡകാല-മകരവിളക്ക് ഉൽസവത്തിനായി ഈ മാസം 16ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര നടതുറക്കും. അന്ന് തന്നെ പുതിയ ശബരിമല – മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിയ്ക്കൽ ചടങ്ങും നടക്കും.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലാണ് കലശാഭിഷേക ചടങ്ങുകൾ നടക്കുക.

തൊട്ടടുത്ത ദിനമായ നവംബർ 17ന് ആണ് വിശ്ചികം ഒന്ന്. അന്നേ ദിവസം അയ്യപ്പൻ്റെയും മാളികപ്പുറത്തമ്മയുടെയും തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും. തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 26 ന് നടക്കും. 27 ന് ആണ് മണ്ഡലപൂജ. അന്ന് രാത്രി ഹരിവരാസനം പാടി അടക്കുന്ന തിരുനട മകരവിളക്ക് ഉൽസവത്തിനായി 30 ന് വൈകുന്നേരം വീണ്ടും തുറക്കും.2024 ജനുവരി 15ന് ആണ് മകരവിളക്ക്. ജനുവരി 19ന് രാവിലെ തിരുനട അടയ്ക്കുന്നതോടെ ഒരു തീർത്ഥാടന കാലത്തിന് കൊടിയിറങ്ങും.

Related Articles

Latest Articles