Tuesday, September 22, 2026

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കോരി ചൊരിയുന്ന മഴയിലും ആയിരങ്ങളാണ് അയ്യനെ വണങ്ങാൻ കാത്ത് നിന്നത്.

മിഥുനമാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറന്നത്. ശബരിമല, മാളികപ്പുറം ഉപദേവതകളുടെ അഷ്ട ബന്ധ കലശ ചടങ്ങുകൾ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കും ( ജൂൺ, 15, 16, 17). മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

Related Articles

Latest Articles