Sunday, May 5, 2024
spot_img

ശബരിമല ക്ഷേത്രനട നാളെ തുറക്കും; തിങ്കളാഴ്ച കൊടിയേറ്റ്,വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

പത്തനംതിട്ട :പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് തുറക്കും.തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. വൈകിട്ട് മുളപൂജ നടക്കും. 29 മുതൽ പള്ളിവേട്ട ദിനമായ ഏപ്രിൽ നാലു വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും.

31 മുതൽ ഏപ്രിൽ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രിൽ അഞ്ചിന് പമ്പയിൽ ആറാട്ട്. ഈ സമയം ഭക്തർക്ക് പറവെക്കാം. നടി നാളെ തുറക്കുന്നതോടെ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി നിലയ്ക്കലിലും പമ്പയിലും ദേവസ്വം ബോർഡിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.

Related Articles

Latest Articles