Tuesday, May 7, 2024
spot_img

‘ഉപകാരസ്മരണ പ്രതീക്ഷിച്ചാണ് ഡി വൈ എഫ് ഐ കമ്മികൾ തെരുവിലിറങ്ങിയതെങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കുന്ന സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മാനനഷ്ടകേസിൽ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കുന്ന സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഉപകാരസ്മരണ പ്രതീക്ഷിച്ചാണ് ഡി വൈ എഫ് ഐ കമ്മികൾ തെരുവിലിറങ്ങിയതെങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി എന്ന് സുരേന്ദ്രൻ പരിഹസിച്ചു.

പമ്പരവിഡ്ഡികളെന്നേ നിങ്ങളെക്കുറിച്ചു പറയാനുള്ളൂവെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. പിണറായി വിജയൻ പ്രതിയായി വരുന്ന ഒരു കേസ്സിലും യൂത്തന്മാർക്ക് തെരുവിലിറങ്ങാനാവില്ല. കാരണം ഈ കേസ്സുകളിലെല്ലാം കോൺഗ്രസ്സ് നേതാക്കന്മാർ ഒരു നടപടിയും ഉണ്ടാവില്ലെന്നു കരുതി നിരവധി ആരോപണങ്ങൾ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്.

അതേസമയം രാഹുല്‍ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനായതോടെ വീണ്ടും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട്. സൂറത്ത് കോടതിയുടെ വിധിക്ക് സ്‌റ്റേയോ ഇളവോ ലഭിച്ചില്ലെങ്കില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകാനാണ് സാധ്യത. സാഹചര്യത്തെ നിയമപരമായി നേരിടുമെന്ന് പറയുന്ന കോൺഗ്രസ് കേന്ദ്രങ്ങളില്‍ പക്ഷേ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Related Articles

Latest Articles