Thursday, May 23, 2024
spot_img

ശബരിമല യുവതീപ്രവേശനം; വിശാല ബെഞ്ചിന് മുമ്പിലെ വാദങ്ങള്‍ ക്രമപ്പെടുത്താന്‍ അഭിഭാഷക യോഗം ഇന്ന്

ദില്ലി: ശബരിമല യുവതീപ്രവേശനത്തില്‍ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും, വാദങ്ങള്‍ തീരുമാനിക്കാനും അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കും. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, ഇന്ദിര ജയ്‌സിംഗ്, രാജീവ് ധവാന്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കാണ് യോഗത്തിന്റെ ചുമതല.

തുല്യതക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് മുമ്പാകെയുള്ളത്. ചോദ്യങ്ങള്‍ ക്രമപ്പെടുത്തുകയും ആവശ്യമെങ്കില്‍ ഉപചോദ്യങ്ങള്‍ ഉള്‍പ്പെടുത്താമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അക്കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. ഫെബ്രുവരി മൂന്നിനാണ് വിശാല ബെഞ്ച് വീണ്ടും ചേരുന്നത്.

ഫെബ്രുവരി രണ്ടാംവാരം മുതല്‍ കേസില്‍ അന്തിമവാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ നേതൃത്വത്തിലാണ് ഒന്‍പതംഗ ഭരണഘടന ബെഞ്ച്. 2018 സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രവിധി.

Related Articles

Latest Articles