Thursday, May 16, 2024
spot_img

സേവ് സോയിൽ; ബോധവത്കരണ റാലി തിരുവനന്തപുരം മുതൽ കോയമ്പത്തൂർ വരെ, കവടിയാർ കൊട്ടാരത്തിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത് തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീ ആദിത്യ വർമ്മ

തിരുവനന്തപുരം: ഈ വർഷം മാർച്ച് മുതൽ ഈശ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരു ഇരുചക്ര വാഹനത്തിൽ സേവ് സോയിൽ എന്ന ആഗോള മുന്നേറ്റത്തിന്റെ പ്രചരണാർത്ഥം 26 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നു. യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിലൂടെയുള്ള യാത്രക്ക് ശേഷം അദ്ദേഹം ഇന്ത്യയിൽ എത്തിയിരിക്കുന്നു.

കഴിഞ്ഞ 85 ദിവസങ്ങളിൽ അദ്ദേഹം വിവിധ പരിപാടികളെ അഭിസംബോധന ചെയ്യുകയും ലോക നേതാക്കളെയും സമൂഹത്തിൽ സ്വാധീനമുള്ള മഹത് വ്യക്തികളെയും കാണുകയും പ്രചാരണത്തിലേക്ക് അവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

കേരളത്തിൽ സേവ് സോയിൽ മുന്നേറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈശ വോളന്റിയർമാർ മണ്ണിന്റെ സംരക്ഷണത്തിനായി ഒരു റാലി സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് മൈസൂർ വഴി കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തു കൊണ്ടാണ് വോളന്റിയർമാർ ഈ സന്ദേശം പ്രചരിപ്പിക്കുന്നത്.

കവടിയാർ കൊട്ടാരത്തിൽ വെച്ച് ജൂൺ പതിനേഴിന് രാവിലെ 10 മണിക്ക് കൊട്ടാരവളപ്പിൽ നിന്ന് തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീ ആദിത്യ വർമ്മ ഫ്ലാഗ് ഓഫ് ചെയ്തു.

Related Articles

Latest Articles