Thursday, April 25, 2024
spot_img

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു


ഭീകര വിരുദ്ധ നിയമപ്രകാരം യാസിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു .

തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി .പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ് .
നേരത്തെ ജമാത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ചിരുന്നു . ഈ മാസം ജെ.കെ.എല്‍.എഫ് ഉള്‍പ്പടെ രണ്ട് സംഘടനകളെ കൂടി കേന്ദ്രം നിരോധിച്ചിരുന്നു .

Related Articles

Latest Articles