Tuesday, October 27, 2026

ലഹരി വില്പന; പ്രാവച്ചമ്പലത്ത് മെഡിക്കൽ സ്റ്റോർ ഉടമ എക്സൈസ് പിടിയിൽ

എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മെഡിക്കൽ സ്റ്റോർ ഉടമസ്ഥനായ യുവാവ് പിടിയിലായി. പ്രാവച്ചമ്പലം ശാരദ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനും പ്രാവച്ചമ്പലം സ്വദേശിയുമായ റെനിത് വിവേകിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

215 ഗ്രാം കഞ്ചാവ് കൈവശം വെച്ചു വിൽപ്പന നടത്തിക്കൊണ്ടു നിന്ന കുറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തു. തുടർന്ന് ഇയാളുടെ കിടപ്പ് മുറിയിൽ നടത്തിയ പരിശോധനയിൽ നിന്ന് 2.231gm MDMA-യും എക്സൈസ് സംഘം കണ്ടെടുത്തു.

Related Articles

Latest Articles