Friday, May 3, 2024
spot_img

മെറ്റ – ട്വിറ്റർ യുദ്ധത്തിന് കാഹളം മുഴങ്ങുന്നു; ത്രെഡ്‌സ് തങ്ങളുടെ കോപ്പിയെന്നാരോപിച്ച് ട്വിറ്റർ; മെറ്റയ്ക്ക് നോട്ടീസ് അയച്ചു

തങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍. ചില മുന്‍ ജീവനക്കാരെ ഉപയോഗിച്ച് തങ്ങളുടെ ട്രേഡ് സീക്രട്ടുകളും മറ്റും നിയമവിരുദ്ധമായി ത്രെഡ്‌സ് കോപ്പിയടിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ രംഗത്തു വന്നത്.

‘മത്സരം നല്ലതാണ്, എന്നാല്‍ ചതി അങ്ങനെയല്ല’ ഇതുമായി ബന്ധപ്പെട്ട് ട്വിറ്റർ ഉടമ ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.

വിഷയത്തിൽ ട്വിറ്ററിന്റെ അഭിഭാഷകന്‍ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ വാണിജ്യ രഹസ്യങ്ങളും, മറ്റ് രഹസ്യ വിവരങ്ങളും മെറ്റയ്ക്ക് നല്‍കിയെന്നും ട്വിറ്ററിന്റെ ‘തനിപ്പകര്‍പ്പ്’ നിര്‍മിക്കാന്‍ അവരാണ് സഹായിച്ചതെന്നും ട്വിറ്ററിന്റെ അഭിഭാഷകന്‍ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനയച്ച കത്തില്‍ ആരോപിക്കുന്നു. ട്വിറ്ററിന്റെ വാണിജ്യ രഹസ്യങ്ങളും രഹസ്യ വിവരങ്ങളും ഉപയോഗിക്കുന്നത് മെറ്റ അടിയന്തിരമായി നിര്‍ത്തണമെന്നാണ് കത്തിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം.

എന്നാൽ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ത്രെഡ്‌സിലെ എഞ്ചിനീയറിങ് ടീമിലുള്ള ആരും ട്വിറ്ററിലെ മുന്‍ ജീവനക്കാരല്ലെന്ന് മെറ്റ വക്താവ് ആന്‍ഡി സ്റ്റോണ്‍ പോസ്റ്റ് ചെയ്തതോടെ മെറ്റ – ട്വിറ്റർ യുദ്ധത്തിന് കളമൊരുകുകയാണ്.

Related Articles

Latest Articles