Wednesday, September 23, 2026

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോഴും നരനായാട്ട് തുടരുന്ന ജിഹാദികൾ…

1947 ൽ രാഷ്ട്രശിൽപ്പികൾ നമുക്കുറപ്പ് നൽകിയ പല അവകാശങ്ങളിൽ ഒന്നാണ് ഫ്രീഡം ഓഫ് എക്സ്പ്രഷൻ!

എന്നാൽ സൽമാൻ റുഷ്ദി എന്ന വിഖ്യാതനായ ഇന്ത്യൻ എഴുത്തുകാരന് അതാദ്യം നിഷേധിച്ച രാജ്യവും നമ്മുടെ ഇന്ത്യ തന്നെയായിരുന്നു.

1981ൽ മിഡ്നൈറ്റ് ചിൽഡ്രൻ എഴുതി ലോകമെമ്പാടും ആരാധകരെ നേടിയ വിഖ്യാത എഴുത്തുകാരനും ബുക്കർ ജേതാവുമായ സൽമാൻ റുഷ്ദിക്ക് പക്ഷേ തൻ്റെ നാലാമത്തെ കൃതിയായ സാത്താനിക് വേഴ്സസ് എഴുതിയപ്പോൾ സംഗതി പാളി.

തന്റെ ജന്മനാടായ ഇന്ത്യ തന്നെയാണ് സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന് ആദ്യം നിരോധനമേര്‍പ്പെടുത്തുന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തോട് അനുകൂല നിലപാടാണെങ്കിലും അത് മറ്റൊരാളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാകരുതെന്ന വാദമായിരുന്നു അന്ന് കോണ്‍ഗ്രസ് എം.പി ഖുര്‍ഷിദ് ആലം ഖാന്‍ ഉയര്‍ത്തിയത്. യു.കെയിൽ പുസ്തകം പ്രസിദ്ധീകരിച്ച് ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് നമ്മുടെ രാജ്യത്ത് പുസ്തകത്തിന് നിരോധനമേര്‍പ്പെടുത്തിയത്.

ഇസ്‌ലാമിനെ ബോധപൂര്‍വം അപമാനിക്കാന്‍ വേണ്ടി രചിച്ച പുസ്തകമാണ് ദി സാത്താനിക് വേഴ്സസ് എന്നായിരുന്നു ജനതാ പാര്‍ട്ടി എം.പി സയ്യിദ് ഷിഹാബുദ്ദീന്റെ ആരോപണം.ഇതിന് പിന്നാലെയാണ് രാജ്യത്ത് സാത്താനിക് വേഴ്സസിനും റുഷ്ദിക്കും എതിരായ വികാരം ശക്തമാകുന്നത്. പുസ്തകത്തിനെതിരെ ഇന്തൃയിൽ നിന്ന് തുടങ്ങിയ പ്രക്ഷോഭമാണ് മറ്റിടങ്ങളിൽ വ്യാപിച്ച് പിന്നീട് ഇറാൻ ഫത്വ പുറപ്പെടുവിക്കുന്നതിലും മറ്റും എത്തിയത്.

1988ൽ തുടങ്ങിയ പ്രശ്നം മുപ്പത്തിമൂന്ന് വർഷത്തിനു ശേഷവും കെട്ടടങ്ങാതെ നില്ക്കുന്നുവെന്നതിൻ്റെ തെളിവാണ് ന്യൂയോർക്കിലെ ഹോസ്പിറ്റലിൽ കുത്തേറ്റു കിടക്കുന്ന സൽമാൻ റുഷ്ദി!!

33 വർഷമായി സൽമാൻ റുഷ്ദി നടത്തിവരുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുളള പോരാട്ടമാണ്. വെറുപ്പിന്റെയും പ്രാകൃതത്വത്തിന്റെയും ശക്തികളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് അദ്ദേഹം ഇരയായിരിക്കുന്നു. റൂഷ്ദിയുടെ പോരാട്ടം നമ്മുടെ പോരാട്ടമാണ്; അത് സാർവത്രികമാണ്.” ഇങ്ങനെ പറഞ്ഞത് ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ്. മതഭ്രാന്തെന്ന ടോക്സിക് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ടീമുകളെ ഫ്രാൻസോളം അടുത്തറിഞ്ഞ രാജ്യത്തിൻ്റെ പ്രസിഡൻ്റിന് ഇങ്ങനെ പ്രതികരിച്ചേ തീരൂ !

തന്റെ 75 മത്തെ വയസ്സിൽ തന്റെ നാല്പത്തി ഒന്നാമത്തെ വയസ്സിൽ രചിച്ച ഒരു കൃതിക്ക് വേണ്ടി കുത്തേറ്റു വാങ്ങിരിക്കുന്ന റുഷ്‌ദി അടയാളപ്പെടുത്തുന്നത് ഏത് തരം ഫ്രീഡം ഓഫ് എക്സ്പ്രഷനും മതഭ്രാന്തിന് മുന്നിൽ നിലനില്പ്പില്ല എന്നതാണ്. ഒപ്പം സൽമാൻ റുഷ്ദി നമുക്ക് മുന്നിൽ, പ്രത്യേകിച്ച് മതേതര കേരളത്തിന് മുന്നിൽ മറ്റൊന്ന് കൂടി കാണിച്ചു തരുന്നുണ്ട്.
അത് ഇവിടുത്തെ സാംസ്കാരിക ലോകത്തിൻ്റെ, നായകരുടെ ഇരട്ട മുഖമാണ്. ഗൗരി ലങ്കേഷും, കൽബുർഗ്ഗിയും ഇരകളായപ്പോൾ ഉറഞ്ഞു തുള്ളിയ കേരളത്തിലെ സാഹിത്യ സാംസ്ക്കാരിക പേനയുന്തികളിൽ എത്രപ്പേർ ഈ വിഷയത്തിന്മേൽ പ്രതികരിച്ചു എന്നതാണത്. ദുർഗ്ഗാദേവിയെ നഗ്നയായി വരച്ച എം. എഫ് ഹുസൈൻ്റേത് ആവിഷ്കാരസ്വാതന്ത്ര്യമാണെങ്കിൽ സാത്താനിക് വേഴ്സസ് എഴുതിയ റുഷ്ദിയുടേതും അത് തന്നെയാവണ്ടേ?

ഗൗരി ലങ്കേഷിനെതിരെയും കൽബുർഗിക്കെതിരെയും നടന്ന കൊല മനുഷ്യവിരുദ്ധമാണെങ്കിൽ റുഷ്ദിക്കെതിരെ നടന്നതും അതി നികൃഷ്ടമായ പ്രവൃത്തി എന്ന് തന്നെ പറയണ്ടേ???

പറയുമോ… അതിനുള്ള നട്ടെല്ലുള്ളവന്മാർ ഉണ്ടോ…

Related Articles

Latest Articles