Sunday, January 11, 2026

ഷൂട്ടിംഗിനിടെ അപകടം; സാമന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു

കശ്മീർ:നടി സാമന്ത റൂത്ത് പ്രഭുവിനും നടൻ വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്.
കശ്മീരില്‍ വച്ച് നടന്ന ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ആണ് കാര്‍ മറിഞ്ഞ് അപകടം ഉണ്ടായത്.

ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിയുകയായിരുന്നു. നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ച് കയറ്റുന്ന സ്റ്റണ്ട് രംഗങ്ങള്‍ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇരുവരെയും ഫിസിയോതെറാപ്പി ചെയ്യണമെന്ന് പ്രാഥമിക പരിശോധനയക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.
മുതുകിന് പരുക്കേറ്റ സാമന്തയും വിജയ് ദേവരക്കൊണ്ടയും ഇപ്പോള്‍ വിശ്രമത്തിലാണ്.
കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് നടന്ന ഖുഷിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്നാണ് വിവരം.

Related Articles

Latest Articles