Friday, October 2, 2026

ഒരു കൈയബദ്ധം !! ആരാധകർ ഏറ്റെടുക്കരുത്!
അബദ്ധത്തിൽ പുസ്തകത്തിൽ ആർസിബി എന്നെഴുതി സാറ തെൻഡുൽക്കർ;
ഏറ്റെടുത്ത് ആർസിബി ആരാധകർ

മുംബൈ : ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിനോട് കടുത്ത അനുഭാവം വച്ചു പുലർത്തുന്നവരാണ് തെൻഡുൽക്കർ കുടുംബം . സച്ചിനും പിന്നീട് മകൻ അർജുൻ തെൻഡുൽക്കർ മുംബൈ ഇന്ത്യൻസ് ടീമിലിടം നേടിയവരാണ്.ടീമിന് പിന്തുണയുമായി സച്ചിനെയും കുടുംബാംഗങ്ങളെയും നമ്മൾ പല തവണ വിഐപി ഗാലറിയിൽ കണ്ടതുമാണ്. സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറാ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിലിട്ട ചിത്രമാണ് ഇപ്പോഴത്തെ സംസാര വിഷയം. ഇത് മറ്റൊരു പ്രമുഖ ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നോട്ടു പുസ്തകത്തില്‍ ആർബിസി എന്ന് എഴുതുന്നതിനു പകരം ആർസിബി എന്ന് എഴുതിയതിന്റെ ചിത്രമാണ് സാറ ഇൻസ്റ്റയിൽ പബ്ലിഷ് ചെയ്തത്. നിമിഷനേരം കൊണ്ട് ആർസിബി ആരാധകർ ചിത്രം വൈറലാക്കി.

തൊട്ടു പിന്നാലെ പ്രതികരണവുമായി സാറ വീണ്ടും ഇൻസ്റ്റയിലെത്തി.‘‘ ആർബിസി എന്നെഴുതേണ്ടത് തെറ്റിച്ച് ആർസിബി എന്നാണു ഞാൻ എഴുതിയത്.’’– സാറ പ്രതികരിച്ചു.

Related Articles

Latest Articles