Sunday, May 5, 2024
spot_img

കോവിഡ് – ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനത്ത് സ്കൂളുകള്‍ അടക്കുമോ? അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍, കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടക്കുന്നതിലും പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമതീരുമാനം നാളെ. ഇതേകുറിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി ച‍ര്‍ച്ച നടന്നു. അന്തിമ തീരുമാനം നാളെത്തെ അവലോകന യോഗത്തിൽ.

സംസ്ഥാനതലത്തില്‍ നടപ്പാക്കേണ്ട നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുന്നത്. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകൾ വ‍ര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും. കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്നതിലും തീരുമാനമെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കോവിഡ് ക്ലസ്റ്ററായി മാറുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. കുട്ടികളുടെ ആരോഗ്യം പ്രധാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകൾ അടക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.ശിവൻകുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. സ്കൂളുകൾ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നി‍ര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച് ആലോചിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു.

Related Articles

Latest Articles