Thursday, April 25, 2024
spot_img

പോക്സോ കേസ് പ്രതിക്കായി തിരച്ചിൽ തുടരുന്നു; പോലീസുകാരെ സസ്‌പെൻഡ് ചെയ്തു,നടപടി പ്രതികളുടെ ചിത്രം ചോർത്തിയതിനെതിരെ

ഇടുക്കി: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു.തിങ്കളാഴ്ച രാത്രിയിലാണ് ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ രക്ഷപെട്ടത്.രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുമ്പോൾ അഞ്ചു പോലീസുകാരെങ്കിലും ഉണ്ടാകേണ്ട സാഹചര്യത്തിൽ രണ്ട് പോലീസ് മാത്രം ആണ് പ്രതികൾക്കൊപ്പം ഉണ്ടായിരുന്നത്.

സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവർക്കാണ് സംഭവത്തിൽ സസ്പെൻഷൻ നൽകിയത്.രക്ഷപെട്ട പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്.പ്രതികളുടെ ചിത്രം ചോര്‍ത്തിയ പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും.പ്രതിയെ 2 തവണ കണ്ടുകിട്ടിയെങ്കിലും പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടുകയായിരുന്നു.പോക്സോ കേസ് പ്രതികളുടെ ചിത്രം ചോർത്തി നൽകിയ സംഭവത്തിലും പോലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങൾ പുറത്തു വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്,നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി യു കുര്യാക്കോസ് പറഞ്ഞു.

Related Articles

Latest Articles