Saturday, April 27, 2024
spot_img

ഒമിക്രോൺ: മുംബൈയിൽ നിരോധനാജ്ഞ; പുതുവർഷ പാർട്ടികൾക്ക് പൂർണ വിലക്ക്

മുംബൈ: മുബൈയില്‍ 144 പ്രഖ്യാപിച്ചു. ഒമിക്രോണ്‍ (Omicron) വകഭേദത്തെ തുടര്‍ന്ന് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്. പുതുവത്സരാഘോഷ വേളയിൽ ഒമിക്രോൺ വ്യാപനം വർദ്ധിച്ചേക്കാവുന്ന സാഹചര്യത്തിലാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ജനുവരി 7 വരെയാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവത്സരാഘോഷം, പാർട്ടികൾ, ഹോട്ടലുകൾ, ബാറുകൾ, റിസോർട്ടുകൾ, പബ്ബുകൾ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചതും മഹാരാഷ്ട്രയിലാണ്. അതേസമയം കേരളത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹോട്ടലുകള്‍ റസ്റ്റോറന്‍റുകള്‍ ബാറുകള്‍ ക്ലബുകള്‍ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

Related Articles

Latest Articles