Wednesday, May 8, 2024
spot_img

തരൂരിനെ കോൺഗ്രസിന് വേണ്ട. വിശ്വപൗരൻ ഇടതുപക്ഷത്തേക്കോ?

ഏറെ പ്രതീക്ഷകളോടെ രാഷ്ട്രീയത്തിലേക്ക് വന്ന ഒരു വ്യക്തിത്വമാണ് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പി യുമായ ശ്രീ ശശി തരൂർ. പക്ഷെ പ്രതീക്ഷിച്ചപോലെ അദ്ദേഹത്തിന് ആ മേഖലയിൽ ശോഭിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. യൂ എന്നിലെ മുൻ ഡിപ്ലോമാറ്റും എഴുത്തുകാരനും നല്ലൊരു പ്രഭാഷകനും ഒക്കെയാണ് അദ്ദേഹം സംശയമില്ല. ആഗോള പൗരനെന്നും വിശ്വ പൗരനെന്നും ജനം ചാർത്തിക്കൊടുത്ത ലേബലിൽ തിരുവനന്തപുരത്തു നിന്നും ജയിചു പോയി എന്നല്ലാതെ എം പി എന്നനിലയിലും അദ്ദേഹത്തിന്റെ പ്രകടനം തൃപ്തികരമല്ലെന്ന അഭിപ്രായമാണ് കൂടുതൽ പേർക്കും. UPA ഭരണകാലത്ത് അദ്ദേഹത്തിന് ലഭിച്ച കേന്ദ്ര മന്ത്രി സ്ഥാനത്തും അദ്ദേഹത്തിന് മാസങ്ങൾ മാത്രമേ തുടരാൻ സാധിച്ചുള്ളൂ. IPL അഴിമതിക്കേസിൽ പെട്ട് മന്ത്രിസ്ഥാനം ഒരു വർഷത്തിനുള്ളിൽ നഷ്ടമായി. ഏറ്റവും ഒടുവിൽ കെ റെയിൽ വിഷയത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടും തരൂരിന്റെ വ്യക്തിപരമായ നിലപാടും രണ്ടും രണ്ടാണ്. കെ റെയ്‌ലിനെതിരെ കോൺഗ്രസ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമ്പോൾ ശശി തരൂർ പദ്ധതിയെ അനുകൂലിക്കുന്നയാണ്. അനുകൂലിക്കുക മാത്രമല്ല മുഖ്യമന്ത്രിയെ പുകഴ്ത്തി നിരന്തരം പ്രസ്താവന നടത്തുകയും ചെയ്യുന്നു.

ഇതെന്തെങ്കിലും രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. രണ്ട് വാർത്തകളുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിലയിരുത്തിയാൽ തരൂർ ചില രാഷ്ട്രീയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു എന്ന് ന്യായമായും സംശയിക്കാം. ഒന്നാമത്തെ വാർത്ത കെ റെയിൽ വിഷയത്തിൽ ശശിതരൂർ പാർട്ടിയെ അനുസരിച്ചേ മതിയാകൂ എന്ന് കെപിസിസി നിലപാട് കടുപ്പിക്കുന്നു.മാത്രമല്ല കെ റെയിൽ വിരുദ്ധ സമരങ്ങൾക്ക് തരൂരിനെ മുന്നിൽ നിര്ത്താനും പാർട്ടി ഒരുങ്ങുന്നു എന്നതാണ്. സാധാരണ ഏതെങ്കിലും വിഷയത്തിൽ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ നിലപാട് ഏതെങ്കിലും നേതാക്കൾക്കുണ്ടെങ്കിൽ പാർട്ടി അദ്ദേഹത്തെ ആ വിഷയത്തിൽ നിന്നും ഒഴിവാക്കി നയപരമായ പ്രശ്ന പരിഹാരത്തിനാവും ശ്രമിക്കുക. പക്ഷെ ഇവിടെ തരൂർ തന്നെ ഈ സമരങ്ങൾ നയിക്കണമെന്ന് പാർട്ടി മുൻകാലങ്ങളിൽ കണ്ടിട്ടില്ലാത്ത വിധം പാർട്ടി വാശിപിടിക്കുന്നു. നിൽക്കുന്നെങ്കിൽ പാർട്ടിയെ അനുസരിച്ച് അല്ലെങ്കിൽ പാർട്ടിക്ക് പുറത്ത് എന്ന വ്യക്തമായ സൂചനയാണ് കെപിസിസി യും കൈക്കൊള്ളുന്നത്. തരൂരിനെ ഇനി സഹിക്കാനാവില്ല എന്ന് തന്നെയാണ് കോൺഗ്രസ് പറഞ്ഞു വയ്ക്കുന്നത്ര. രണ്ടാമത്തെ വാർത്ത തരൂരിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ളതാണ്. നീതി ആയോഗിന്റെ ആരോഗ്യ സർവ്വേ യിൽ കേരളം ഒന്നാമത് എത്തിയതിനെ പ്രകീർത്തിച്ചു കൊണ്ടാണ് തരൂരിന്റെ പോസ്റ്റ്. സൂചികയിൽ അവസാനമെത്തിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് സത്ഭരണം എന്ത് എന്ന് കേരളത്തെ കണ്ടു പഠിക്കൂ എന്നാണ് തരൂർ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഒരു ഭാഗത്ത് പാർട്ടി നിലപാട് കടുപ്പിക്കുമ്പോഴും തരൂർ പിണറായിയെ പുകഴ്ത്തുന്നത് തുടരുന്ന അവസ്ഥയാണ്. ഒരു പക്ഷെ ഇടതുപക്ഷത്തേക്ക് ചേക്കാറാനുള്ള തരൂരിന്റെ താല്പര്യത്തിന്റെ സൂചനയാണിത്. കാരണം സമീപ ഭാവിയിലൊന്നും കേന്ദ്രത്തിൽ ഒരു ഭരണം കോൺഗ്രസിന് സ്വപ്നം കാണാനാവില്ല. തരൂരിനാകട്ടെ സംസ്ഥാന കോൺഗ്രസിൽ നിന്നും വലിയ പിന്തുണയൊന്നും പണ്ടേയില്ല. ബിജെപിയിൽ പോയാൽ പണി കടുപ്പമാണ്. എൽ ഡി എഫ് തരൂരിന് പറ്റിയ സ്ഥലവുമാണ്. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട്. മന്ത്രിസ്ഥാനം എങ്ങാനും തരപ്പെട്ടാൽ തരൂരിന് നാലുവർഷം മറ്റൊരു മേച്ചിൽപ്പുറവുമായി.

Related Articles

Latest Articles