Thursday, September 24, 2026

കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന; തകർത്തത് വൻ ഗൂഢാലോചന; ഏറ്റുമുട്ടൽ പുരോഗമിക്കുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. അവന്തിപോറ ജില്ലയിലെ ചാർസോ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റുമുട്ടൽ ആരംഭിച്ചത് ഇന്ന് രാവിലെയോടെയാണ്. ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.

തെരച്ചിലിനൊടുവിൽ ഇവർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇതിനെതിരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്. അതേസമയം ഭീകരന്റെ വിശദ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.

Related Articles

Latest Articles