Wednesday, September 30, 2026

ഇന്ത്യയെ വികസിത രാജ്യമെന്ന് വിശേഷിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; ഇത് അംഗീകരിക്കാനാകില്ലെന്ന് സീതാറാം യെച്ചൂരി

അഹമ്മദാബാദ്: ഇന്ത്യയെ വികസിത രാജ്യമെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന ‘നമസ്തേ ട്രംപ്’ പരിപാടിക്കിടെ ഇന്ത്യയെ വികസിത രാജ്യമെന്ന് ട്രംപ് പരാമര്‍ശിച്ചിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നാണ് യെച്ചൂരിയുടെ വാദം.

ഇന്ത്യയെ വികസിത സമ്പദ് വ്യവസ്ഥ എന്ന് ട്രംപ് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു. വികസ്വര രാജ്യമെന്ന നിലയില്‍ ലഭിച്ചിരുന്ന പരിഗണനകളില്‍ നിന്നും ഇത് ഇന്ത്യയെ മാറ്റിനിര്‍ത്തുമെന്നും ഇത് ഇന്ത്യയെ തളര്‍ത്തുമെന്നുമാണ് യെച്ചൂരിയുടെ വിശദീകരണം

Related Articles

Latest Articles