Monday, September 28, 2026

രോഗ ബാധിതനായ ഗൃഹനാഥനെ കാണാനെത്തി; തുടർന്ന് ശുചിമുറിയിൽ ഒളിച്ചുനിന്ന് ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം; 52 കാരൻ അറസ്റ്റിൽ

കട്ടപ്പന: വീട്ടിൽ കയറി അറുപത്തിയഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ചുമട്ടുതൊഴിലാളി അറസ്റ്റിൽ. കൊച്ചുകാമാക്ഷി കൊട്ടക്കാട്ട് പ്രസാദ് (52) ആണ് പിടിയിലായത്. പ്രതി അറുപത്തിയഞ്ചുകാരിയുടെ ഭർത്താവിനെ കാണാനെന്ന വ്യാജേനയാണ് വീട്ടിലെത്തിയത്. തുടർന്നായിരുന്നു ആക്രമണം.

തിങ്കൾ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അറുപത്തഞ്ചുകാരിയായ സ്ത്രീയും അവരുടെ ഭർത്താവും മാത്രമാണ് വീട്ടിലുള്ളത്. ഇതറിഞ്ഞ് വച്ചുകൊണ്ടാണ് അയാൾ അസുഖബാധിതനായ ഭർത്താവിനെ കാണാനായി എത്തിയത്.

തുടർന്ന് പ്രസാദ് ശുചിമുറിയിൽ കയറി ഒളിച്ചു നിൽക്കുകയും കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. കൂടാതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തള്ളി താഴെയിട്ട് വലിച്ചിഴച്ചുവെന്നും പരാതിൽ പറയുന്നുണ്ട്. നിലവിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Latest Articles