Friday, May 17, 2024
spot_img

കോഴ്സ് കഴിഞ്ഞ എസ് എഫ് ഐ നേതാവിന് വീണ്ടും അതേ കോഴ്സിന് അഡ്മിഷൻ നൽകണം; എസ് എഫ് ഐ ഗുണ്ടകളുടെ വിചിത്രമായ ആവശ്യത്തിന് വഴങ്ങാതിരുന്ന പ്രിൻസിപ്പലിനെ പൂട്ടിയിട്ടു; മോചിപ്പിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം; കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ കുട്ടി സഖാക്കളുടെ ഗുണ്ടാ വിളയാട്ടം

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐക്കാരും പേലീസും തമ്മില്‍ സംഘര്‍ഷം. മുന്‍ വിദ്യാർത്ഥിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട എസ് എഫ് ഐ യുടെ വിചിത്രമായ ആവശ്യത്തെ തുടർന്നുള്ള തര്‍ക്കത്തെ തുടർന്നാണ് സംഘർഷം. പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐക്കാര്‍ മുറിയില്‍ പൂട്ടിയിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കോഴ്സ് കാലാവധി പൂര്‍ത്തിയാക്കിയ എസ്എഫ്ഐ നേതാവായ വിദ്യാര്‍ത്ഥിയെ വീണ്ടും അതേ കോഴ്സിന് തിരിച്ചെടുക്കണം എന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചട്ടവിരുദ്ധമെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. തുടര്‍ എസ്എഫ്‌ഐക്കാര്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തി പ്രിന്‍സിപ്പലിനെ മോചിപ്പക്കാന്‍ ശ്രമം നടത്തി. എന്നാൽ എസ് എഫ് ഐ നേതാക്കൾ പോലീസിനെയും നേരിടാൻ തുടങ്ങിയതിനെ തുടർന്ന് പോലീസും എസ്എഫ്‌ഐക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

Related Articles

Latest Articles