Monday, April 29, 2024
spot_img

‘ഷെയിം ഓണ്‍ യു ഷാരൂഖ്, നിങ്ങളാണോ മാതൃക?’ ഐപിഎല്ലിനിടെ പരസ്യമായി പുകവലിച്ച് ഷാരൂഖ് ഖാന്‍, വിമര്‍ശനവുമായി ആരാധകര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി ആരാധകര്‍. കൊല്‍ക്കത്ത ടീം ഉടമയായ താരം ​വിഐപി ​ഗാലറിയിലിരുന്ന് പരസ്യമായി പുക വലിച്ചതാണ് കെണിയായത്.

ഷെയിം ഓണ്‍ യു എസ്ആര്‍കെ ഹാഷ് ടാഗുകളോടെയാണ് വിമർശനങ്ങൾ ട്രെൻഡിം​ഗിലായത്. നേരത്തെയും ഇത്തരത്തിൽ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ച താരത്തെ താക്കീത് ചെയ്തിരുന്നു. മുൻപ് വാങ്കഡെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഷാരൂഖിനെ അഞ്ചു വർഷം വിലക്കിയിരുന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി നടത്തിയ അനാവശ്യ വഴക്കിനെ തുടർന്നായിരുന്നു ഇത്.

‘ഇതാണോ ഇന്ത്യയിലെ ജനങ്ങൾ കണ്ടുപഠിക്കേണ്ടത്, ഇതാണോ പ്രചോദനം” എന്നതടക്കമുള്ള കമന്റുകളാണ് താരത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകാെണ്ട് ആരാധകർ ഉയർത്തുന്നത്.

Related Articles

Latest Articles