Thursday, May 9, 2024
spot_img

ശരദ് പവാറിന് വീണ്ടും തിരിച്ചടി ! എൻസിപിയും ക്ലോക്കും അജിത് പവാർ പക്ഷത്തിന് മാത്രം ; ഉത്തരവുമായി സുപ്രീംകോടതി

ദില്ലി : ശരദ് പവാർ പക്ഷത്തിന് സുപ്രീംകോടതിയിലും തിരിച്ചടി. തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ശരദ് പവാർ പക്ഷത്തിന് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുന്നത്. എൻസിപിയുടെ ചിഹ്നമായ ക്ലോക്ക് ഉപയോ​ഗിക്കാൻ അജിത് പവാർ പക്ഷത്തിന് അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സ്റ്റേ വേണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇതുപ്രകാരം, അജിത് പവാർ പക്ഷത്തിന് വരുന്ന തെരഞ്ഞെടുപ്പിൽ എൻസിപിയുടെ ക്ലോക്ക് ചിഹ്നവും പാർട്ടിയുടെ പേരും ഉപയോ​ഗിക്കാം.

അതേസമയം, കോടതി ഉത്തരവ് മഹാരാഷ്‌ട്രയ്‌ക്ക് മാത്രമല്ലെന്നും എല്ലാ സംസ്ഥാനങ്ങളിലെയും എൻസിപിക്ക് ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. എൻസിപിയിലെ ശരദ് പവാർ പക്ഷത്തിന് നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ എന്ന പേരും കാഹളം മുഴക്കുന്ന മനുഷ്യൻ തെരഞ്ഞെടുപ്പ് ചിഹ്നവുമായി ഉപയോ​ഗിക്കാമെന്നുമാണ് കോടതി നിർദേശം. വരുന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഉത്തരവ് ബാധകമാണ്. ജസ്റ്റിസ് സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം ഉത്തരവ് താത്കാലികമാണെന്നും ഹർ‌ജിയിലെ അന്തിമ വിധി ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

Related Articles

Latest Articles