Saturday, October 3, 2026

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്;ചെ ന്നിത്തല ഖാർഗെക്ക് വേണ്ടി പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് തരൂർ

ദില്ലി :മല്ലികാർജുന ഖാർഗെക്ക് വേണ്ടി രമേശ് ചെന്നിത്തല പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് ശശി തരൂർ. നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് അതോറിറ്റിയാണ്. പല സംസ്ഥാനങ്ങളിലും സമാനരീതിയിൽ പ്രചാരണം നടത്തുന്നുണ്ടെന്നും തരൂർ പറഞ്ഞു.

ഖാർഗെക്ക് വേണ്ടി ചെന്നിത്തല പരസ്യമായി പ്രചാരണ രംഗത്തിറങ്ങിയതാണ് തരൂരിനെ അതൃപ്തനാക്കിയത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 16 ദിവസം കൊണ്ട് 12 നഗരങ്ങളിൽ പ്രചാരണത്തിന് തരൂർ എത്തി. അതേസമയം ആറ് ദിവസം കൊണ്ടാണ് ഖാർഗെ 12 നഗരങ്ങളിലെത്തി വോട്ട് തേടിയത്.

Related Articles

Latest Articles