Sunday, May 5, 2024
spot_img

പിടിച്ചെടുത്ത 47 ലക്ഷത്തിന്റെ രേഖ ഹാജരാക്കാൻ ഷാജിക്ക് സാധിച്ചില്ല; വിജിലൻസിന്റെ എതിർ സത്യവാങ്മൂലം

കണ്ണൂർ :റെയ്‌ഡിൽ പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നൽകിയ ഹർജിയിൽ വിജിലൻസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കണ്ണൂരിലെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 47 ലക്ഷം രൂപക്ക് കൃത്യമായ രേഖ സമർപ്പിക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് സത്യവാങ്മൂലം

പണം തിരികെ നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കോഴിക്കോട് വിജിലൻസ് കോടതിയെയാണ് കെ എം ഷാജി സമീപിച്ചത്. വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം.

Related Articles

Latest Articles