Tuesday, April 30, 2024
spot_img

ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ സലാഹ് പുതിയ കുവൈറ്റ് പ്രധാനമന്ത്രി; രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചുമതലയും നൽകി

കുവൈറ്റ് സിറ്റി: ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ട് കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചമുതലയും അമീര്‍ അദ്ദേഹത്തിന് നല്‍കി.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നേറ്റമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഡോ മുഹമ്മദ് സബാഹ് അല്‍ സാലിം സ്ഥാനം ഒഴിയുകയും തന്റെ സര്‍ക്കാരിന്റെ രാജി അമീറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് പകരമാണ് ഷെയ്ഖ് അഹ്മദ് അല്‍ അബ്ദുല്ലയെ പ്രധാനമന്ത്രിയായി അമീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കുവൈറ്റിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനാണ് പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല അല്‍ അഹമ്മദ്. അമേരിക്കയില്‍ ഇന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 2021 മുതല്‍ കിരീടാവകാശിയുടെ കോടതിയുടെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009-ല്‍ ഷെയ്ഖ് അഹ്മദ് എണ്ണ മന്ത്രിയും വാര്‍ത്താവിതരണ മന്ത്രിയുമായി നിയമിതനായി. രണ്ട് വര്‍ഷത്തേക്ക് ഈ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിരുന്നു. 2005 മുതല്‍ 2007 വരെ ആരോഗ്യ മന്ത്രിയായും 1999 മുതല്‍ 2006 വരെ ഗതാഗത മന്ത്രിയായും 2003 മുതല്‍ 2005 വരെ ആസൂത്രണ മന്ത്രിയും ഭരണ വികസന കാര്യ സഹമന്ത്രിയും 1999 ലും 2001 ലും ധനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

പാര്‍ലമെന്റിന്റെ ഉദ്ഘാടന സമ്മേളനം ഏപ്രില്‍ 17 ന് നടത്താനായിരുന്നു കുവൈറ്റ് അമീറിന്റെ നേരത്തേയുള്ള തീരുമാനം. പുതിയ പശ്ചാത്തലത്തില്‍ ഇത് മെയ് 14 ലേക്ക് മാറ്റിക്കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുവൈറ്റില്‍ സര്‍ക്കാരും തെരഞ്ഞെടുക്കപ്പെട്ട എംപിമാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പതിവാണ്. ഇത് പലപ്പോഴും സര്‍ക്കാരുടെ അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. എംപിമാരുമായുള്ള ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് 2020 ഡിസംബറിന് ശേഷം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഈയിടെ നടന്നത്.

Related Articles

Latest Articles