Wednesday, September 23, 2026

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിൽ എത്തി

ജപ്പാൻ : കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്ക്കാരം ഇന്ന്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിൽ എത്തി.

പ്രധാനമന്ത്രി മോദി ഉൾപ്പെടെ നിരവധി ആഗോള നേതാക്കളാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് . 20 ലധികം രാഷ്ട്രത്തലവന്മാരും, നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആബെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

‘ടോക്കിയോയിൽ ലാൻഡ് ചെയ്തു’ എന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ജൂലൈ 8 ന് തെക്കൻ ജപ്പാനിലെ നാരയിൽ നടന്ന പ്രചാരണ റാലിക്കിടെ കൊല്ലപ്പെട്ടു.

വേദിക്ക് പുറത്ത് നൂറുകണക്കിന് പൗരന്മാർ ഷിൻസോ ആബെയ്ക്ക് പൂക്കൾ അർപ്പിക്കാൻ കാത്തുനിൽക്കുന്നതായാണ് റിപ്പോർട്ട്. മരിച്ച് രണ്ട് ദിവസത്തിന് ശേഷം ശവസംസ്ക്കാര ചടങ്ങ് നടന്നിരുന്നു. ഇന്ന് ഔദ്യോഗികമായി ഷിൻസോ ആബെയ്ക്ക് ജപ്പാൻ ജനതയും ലോക നേതാക്കളും വിട നൽകും.

Related Articles

Latest Articles