Thursday, October 8, 2026

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭന ജോര്‍ജ് രാജിവെച്ചു; രാജി സർക്കാർ നിർദ്ദേശത്തെ തുടർന്ന്

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭന ജോര്‍ജ് രാജിവെച്ചു. നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ നിർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. മൂന്നര വർഷത്തെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നായിരുന്നു ശോഭന ജോർജിന്‍റെ പ്രതികരണം. കഴിഞ്ഞദിവസം ശോഭന ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചനടത്തിയിരുന്നു.

പുതിയ സ്ഥാനങ്ങളെ കുറിച്ച്‌ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. രാജിക്ക് പിന്നിലുളള കുടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ശോഭന ജോര്‍ജ് കൂട്ടിച്ചേർത്തു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിമതയായി മത്സരിക്കാനിറങ്ങിയതോടെ ശോഭന ജോർജിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. 2018ലാണ് 018ല്‍ എല്‍ഡിഎഫിന്റെ ഭാഗമായത്.

Related Articles

Latest Articles