Sunday, May 5, 2024
spot_img

രാജ്യത്തിന് അഭിമാനമായി ഷോഹിനി സിൻഹ; വാഷിംഗ്ടണിലെ എഫ്ബിഐ ഫീൽഡ് ഓഫീസ് മേധാവിയായി ഇന്ത്യൻ വംശജ

വാഷിംഗ്ടണിലെ എഫ്ബിഐ ഫീൽഡ് ഓഫീസ് മേധാവിയായി ഇന്ത്യൻ വംശജയായ ഷോഹിനി സിൻഹ. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പ്രത്യേക ഏജന്റായാണ് ഷോഹിനി സിൻഹയെ നിയമിച്ചത്. എഫ്ബിഐ ഡയറക്ടറുടെ എക്‌സിക്യൂട്ടീവ് സ്‌പെഷ്യൽ അസിസ്റ്റന്റായി ഷോഹിനി സിൻഹ സേവനമനുഷ്ഠിക്കവെയാണ് ഈ നിയമനം നൽകിയിരിക്കുന്നത്.

2021-ലാണ് എഫ്ബിഐ ഡയറക്ടറുടെ എക്‌സിക്യൂട്ടീവ് സ്‌പെഷ്യൽ അസിസ്റ്റന്റായി സിൻഹ സ്ഥാനമേറ്റത്.
തീവ്രവാദ വിരുദ്ധ അന്വേഷണങ്ങളിൽ ഷോഹിനി സിൻഹയ്ക്ക് അസാധാരണമായ ട്രാക്ക് റെക്കോർഡാണുള്ളത്. 2001 ലാണ് ഷോഹിനി സിൻഹ തന്റെ കരിയർ ആരംഭിക്കുന്നത്. 2009ൽ സൂപ്പർവൈസറി സ്പെഷ്യൽ ഏജന്റായി സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് വാഷിംഗ്ടൺ ഡിസിയിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലേക്ക് സിൻഹയെ മാറ്റുകയായിരുന്നു.

Related Articles

Latest Articles