കിന്ഷസ : കോംഗോയുടെ കിഴക്കന് നഗരമായ ബുക്കാവുവില് വിമത നേതാവ് കോര്ണിലി നംഗ നടത്തിയ ബഹുജന റാലിയിക്കിടെ ഉണ്ടായ വെടിവെപ്പിലും സ്ഫോടനത്തിലും നിരവധി ആളുകള് കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തുവെന്നാണ് . അപകടത്തില്പ്പെട്ടവരുടെ എണ്ണം സംബന്ധിച്ചുള്ള കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.
അതേസമയം പ്രസിഡന്റ് ഫെലിക്സ് ഷിസെകെദിയാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് കോര്ണിലി നംഗ ആരോപിച്ചു. തനിക്ക് പരിക്കേറ്റിട്ടില്ലെന്നും കിഴക്കന് പ്രദേശങ്ങള് പിടിച്ചെടുക്കുന്നതിന് നേതൃത്വം നല്കിയ വിമത ഗ്രൂപ്പിലെ അംഗങ്ങള് സുരക്ഷിതരാണെന്നും നംഗ അറിയിച്ചു.നംഗയുടെ എം23 വിമത ഗ്രൂപ്പ് ഈയിടെയാണ് ബുക്കാവു പിടിച്ചെടുത്തത്. കോംഗോയിലും സമീപത്തും വിമത മുന്നേറ്റം യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ഒട്ടേറെയാളുകളാണ് ആക്രമണങ്ങളെ ഭയന്ന് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്.

