Saturday, October 3, 2026

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ വെടിവെപ്പ്; നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതര പരിക്കുകൾ, ആര്‍പിഎഫ് കോണ്‍സ്റ്റബിൾ പിടിയിൽ

ജയ്പുര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ വെടിവെപ്പ്. സംഭവത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് യാത്രക്കാര്‍ക്ക് ഗുരുതര പരിക്കുകൾ. ജയ്പുര്‍- മുംബൈ ട്രെയിനിൽ ബി 5 കോച്ചിലാണ് ആക്രമണം നടന്നത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിൾ സിടി ചേതന്‍ ആണ് യാത്രക്കാര്‍ക്കു നേരെ വെടിവച്ചത്. സംഭവത്തില്‍ ഇയാളുടെ മേലുദ്യോഗസ്ഥനായ എഎസ്‌ഐ അടക്കമുള്ള നാല് പേരാണ് മരിച്ചത്.

വെടിയുതിര്‍ത്തതിനു പിന്നാലെ ഇയാള്‍ ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ദഹിസര്‍ സ്റ്റേഷനു സമീപത്താണ് ഇയാള്‍ ചാടിയത്. പിന്നാലെ കോണ്‍സ്റ്റബിളിനെ ആയുധങ്ങള്‍ സഹിതം കസ്റ്റഡിയില്‍ എടുത്തു. ഭ്യാന്ദര്‍ സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

Related Articles

Latest Articles