Sunday, October 4, 2026

സ്റ്റേജ് ഷോയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു; രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു

പട്‌ന: സ്റ്റേജ് ഷോയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു. ബിഹാറില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റത്. ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗാനമേളയ്ക്കിടെ ചിലർ ആകാശത്തേക്ക് വെടിവെക്കുകയും ഇതിൽ ഇന്ന് ഗായികയുടെ കാലിൽ കൊള്ളുകയും ചെയ്തു. വെടിവച്ചവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles