Saturday, May 25, 2024
spot_img

പേടിച്ച് വിറച്ച് യെച്ചൂരി സംഘങ്ങള്‍…കേന്ദ്രസഹകരണ വകുപ്പ് വേണ്ടെന്ന് മുറവിളി | Sitaram Yechury

സഹകരണമന്ത്രാലയം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പേടിച്ച് വിറച്ച് സി.പി.എം നേതൃത്വം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നടത്തുന്ന സഹകരണ സ്ഥാപനങ്ങളിലെ വന്‍ ക്രമക്കേടുകള്‍ പിടികൂടുമെന്ന ഭയമാണ് ഇവരെ ഇത്തരം നീക്കത്തിന് പ്രേരിപ്പിക്കുന്നത് എന്നുറപ്പാണ്.

സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കുറ്റപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നും യെച്ചൂരി വിലപിക്കുന്നു. രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു .

എന്നാല്‍ ഇതെല്ലാം തിരിഞ്ഞ് കൊത്തുന്നത് സി.പി.എമ്മിനെ തന്നെയാണ്. തങ്ങളുടെ അഴിമതിയും വെട്ടിപ്പും പിടികൂടുമെന്ന് ഉറപ്പായതോടെയാണ് സി.പി.എം നേതൃത്വം പ്രധാനപ്പെട്ട നേതാക്കളെ തന്നെ കളത്തില്‍ ഇറക്കുന്നതെന്ന് ഉറപ്പാണ്. മടിയില്‍ കനമുള്ളവനെ കുറിച്ച്
പിണറായി എപ്പോഴും പറയാറുള്ളതും വെറുതേയല്ലെന്നും ഇപ്പോള്‍ മനസിലായി.

Related Articles

Latest Articles