Saturday, May 4, 2024
spot_img

മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ വളർത്തിയ സുരേഷേട്ടന് എന്റെ സല്യൂട്ട്: ഹരീഷ് പേരടിയുടെ വാക്കുകൾ വൈറൽ

താരസംഘടനയായ അമ്മയുടെ മീറ്റിങ് കൊച്ചിയിൽ നടന്നത് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇതിനു പിന്നാലെ നിരവധി അഭിനേതാക്കളാണ് തങ്ങളുടെ ഇഷ്ടതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഇപ്പോഴിതാ യുവനടൻ ​ഗോകുൽ സുരേഷിനെ പരിചയപ്പെട്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയ സുരേഷേട്ടന് വലിയ സല്യൂട്ട് എന്നാണ് ഹരീഷ് കുറിച്ചത്. പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി എന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

“ഗോകുൽ സുരേഷ് ഗോപി..അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്. ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്റെ ഫോണിൽ പകർത്തിയിട്ടുള്ളു. പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി.

രണ്ട് വാക്കിൽ പറഞ്ഞാൽ..ശാന്തം..സുന്ദരം. അച്ഛന്റെ രാഷ്ട്രിയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ..ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്.” എന്നാണ് അദ്ദേഹം കുറിച്ചത്.

Related Articles

Latest Articles