
ബി.ജെ.പി യുവ നേതാവ് തേജസ്വി സൂര്യയെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയ ആറ് പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തതായി ഭാരതീയ ജനതാ പാർട്ടി.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അംഗങ്ങളാണെന്ന് ആരോപിക്കപ്പെടുന്ന ആറ് പേർ ബെംഗളൂരുവിൽ നടന്ന പൗരത്വ ഭേദഗതി നിയമ റാലിക്കിടെ ബിജെപി ബെംഗളൂരു സൗത്ത് എംപിയായ സൂര്യയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ബിജെപിയുടെ കർണാടക യൂണിറ്റ് ട്വീറ്റിൽ പറഞ്ഞു
ബാംഗ്ലൂർ സിറ്റി പോലീസ് അറസ്റ്റുചെയ്ത എസ്.ഡി.പി.ഐ യുടെ ആറ് കൊലയാളികളാണിത്. ബെംഗളൂരുവിൽ നടന്ന സിഎഎ റാലിയിൽ ബിജെപി എംപി തേജസ്വി സൂര്യയെ വധിക്കാൻ അവർ പദ്ധതിയിട്ടിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അക്രമത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്ന ഇസ്ലാമിക സംഘടനകളെ നിരോധിച്ചിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ”ആറ് എസ്ഡിപിഐ അംഗങ്ങളുടെ ചിത്രങ്ങളോടൊപ്പം ബിജെപി കർണാടക ട്വീറ്റ് ചെയ്തു.

