Friday, May 24, 2024
spot_img

ഡിസംബർ 26ന് രാവിലെ കൽപ്പറ്റയിൽ ഇരുൾ വീഴും ;ആകാംഷയോടെ ശാസ്ത്രലോകം

ഇത്തവണ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ഭാഗ്യം ലഭിക്കുന്നത് ഇന്ത്യക്ക്. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന സൂര്യഗ്രഹണം ഡിസംബര്‍ 26നാണ് ദൃശ്യമാകുന്നത്. കേരളത്തിലെ വയനാട് ജില്ലയില്‍ കല്‍പ്പറ്റയിലാണ് 2019 ലെ അപൂര്‍വ്വ പ്രതിഭാസം ഏറ്റവും നന്നായി ദൃശ്യമാകുന്നത്.

അന്നേ ദിവസം രാവിലെ 8.05 ന് ഗ്രഹണം ആരംഭിച്ച് 9.27ന് കല്‍പറ്റയ്ക്കു മുകളിലെത്തുമ്പോഴാണു ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുക. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക.

സൗദി അറേബ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 87% വരെ സൂര്യന് മറയ്ക്കപ്പെടും. ഡിസംബര്‍ 26ന് നടക്കുന്ന സൂര്യഗ്രഹണം 93 ശതമാനത്തോളം വ്യക്തതയില്‍ കേരളത്തില്‍ ഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

87% വരെ സൂര്യന് മറയ്ക്കപ്പെടും. 2010 ജനുവരി 15നാണ് ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായത്. ഈ പ്രതിഭാസത്തെ പഠന വിധേയമാക്കാന്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞര്‍ ഗ്രഹണ ദിവസം കേരളത്തിലെത്തുമെന്നാണ് സൂചന.

Related Articles

Latest Articles