ഇസ്ലാമാബാദ്: കശ്മീരിന് വേണ്ടി പാകിസ്ഥാനികള്‍ തെരുവിലിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് അര മണിക്കൂര്‍ പാകിസ്ഥാന്‍ നിശ്ചലമാകും. കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് അരമണിക്കൂര്‍ എല്ലാ ജോലികളും നിര്‍ത്തിവച്ച് തെരുവിലിറങ്ങാനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് ജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് 12 നും 12.30 നുമിടക്കുള്ള സമയത്താണ് പാകിസ്താനികള്‍ കശ്മീരിന് പിന്തുണപ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങുക. കശ്മീരിലെ ജനങ്ങളോടൊപ്പം എല്ലാ പിന്തുണയും നല്കിക്കൊണ്ട് നമ്മള്‍ ഉണ്ടെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ കൊടുക്കേണ്ടതെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്

