Friday, April 26, 2024
spot_img

സോണിയ ഗാന്ധി ഇന്ത്യൻ എയർ ഫോഴ്സ് വിമാനങ്ങൾ വഴിവിട്ട് ഉപയോഗിച്ചതായി തെളിവുകൾ പുറത്ത്

സോണിയ ഗാന്ധി ഇന്ത്യൻ എയർ ഫോഴ്സ് വിമാനങ്ങൾ വഴിവിട്ട് ഉപയോഗിച്ചതായി തെളിവുകൾ പുറത്ത്

കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ, കോൺഗ്രസിന്റെ മുൻ ദേശീയ പ്രസിഡണ്ട് സോണിയ ഗാന്ധി, നാല്പത്തൊൻപതുതവണ വായു സേന വിമാനങ്ങൾ യാത്രകൾക്കുപയോഗിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ഹരിയാനയിലെ ഹിസാർ സ്വദേശിയായ രമേഷ് വെർമ എന്ന വിവരാവകാശ പ്രവർത്തകന്റെ ചോദ്യങ്ങൾക്കു ഇന്ത്യൻ എയർ ഫോഴ്സ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

കോൺഗ്രസിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട് രാഹുൽ ഗാന്ധി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ എട്ടു തവണ വായൂസേനാ വിമാനങ്ങളോ ഹെലികോപ്ടറുകളോ ഉപയോഗിച്ചുണ്ടെന്നും ഈ രേഖകൾ പറയുന്നു.

നിയമപ്രകാരം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വായൂസേനാ വിമാനങ്ങൾ ഉപയോഗിക്കാൻ അർഹരല്ല. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവർക്കുമാത്രമേ ഔദ്യോഗിക ആവശ്യങ്ങൾക്ക് വായുസേനയുടെ വിമാനങ്ങൾ ഉപയോഗിക്കാൻ അർഹതയുള്ളൂ. ഇവരോടൊപ്പം മറ്റുള്ളവർക്ക് സഞ്ചരിക്കുന്നതിൽ തെറ്റില്ല.

കർണാടക സർക്കാരിന്റെ അനുമതി ഉപയോഗിച്ച് സോണിയ വിമാനയാത്ര നടത്തിയ ഇനത്തിൽ ഒരു കോടി പതിനേഴ് ലക്ഷം രൂപ വായുസേനയ്‌ക്ക് നൽകാനുണ്ട്.

Related Articles

Latest Articles