Tuesday, April 30, 2024
spot_img

ഇങ്ങനെയും അടിക്കാമോ .. ഇങ്ങനെ അടിച്ചാൽ ചത്തു പോകില്ലേ …ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക അടിച്ചു കൂട്ടിയത് 428 റൺസ് ! തോൽവി മുന്നിൽ കണ്ട് ലങ്ക

ദില്ലി : മൂന്ന് മുൻനിര ബാറ്റർമാര്‍ സെഞ്ചുറിയുടെ അകമ്പടിയോടെ ദക്ഷിണാഫ്രിക്ക ഉയർത്തിയ 429 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യത്തിനുമുന്നിൽ പകച്ച് ശ്രീലങ്ക. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 35 ഓവറിൽ 246 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തോൽവിയെ മുന്നിൽ കാണുകയാണ് ലങ്ക. ക്വിന്റൻ ഡികോക്ക് (84 പന്തിൽ 100), റസ്സീ വാൻദർ ദസ്സൻ (110 പന്തിൽ 108), എയ്ഡൻ മാർക്രം (54 പന്തിൽ 106) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ സെഞ്ചുറി കണ്ടെത്തിയത്.

ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ദക്ഷിണാഫ്രിക്ക ഇന്നു നേടിയത്. 50 ഓവറിൽ 5 വിക്കറ്റു നഷ്ടത്തിൽ 428 റൺസാണ് അവർ അടിച്ചുകൂട്ടിയത്. 2015ൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയ 417 റൺസെന്ന റെക്കോർഡാണ് പഴങ്കഥയായി മാറിയത്. 49 പന്തിൽ മൂന്നക്കം തികച്ച എയ്ഡന്‍ മാർക്രം, ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയെന്ന നേട്ടവും സ്വന്തമാക്കി. അയർലൻഡിന്റെ കെവിൻ ഒബ്രിയൻ 2011ൽ ഇംഗ്ലണ്ടിനെതിരെ (50 പന്തിൽ) നേടിയ റെക്കോർഡാണ് തകർന്നത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നായകൻ ടെംബ ബവുമയെ (5 പന്തിൽ 8) രണ്ടാം ഓവറിൽ സ്കോർ 10ൽ നിൽക്കേ ദിൽഷൻ മദുഷങ്ക പുറത്താക്കിയെങ്കിലും ഡികോക്കിനൊപ്പം രണ്ടാം വിക്കറ്റിൽ ഒന്നിച്ച വാൻദർ ദസ്സൻ ശ്രദ്ധയോടെയാണ് കളി മുന്നോട്ടു കൊണ്ടുപോയത്. ഇരുവരും ചേർന്ന് 204 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കി. 31–ാം ഓവറിൽ ഡികോക്കിന്റെ വിക്കറ്റുവീഴ്ത്തി മതീഷ പതിരനയാണ് ഈ സഖ്യം തകർത്തത്. പിന്നാലെ ക്രീസിലെത്തിയ മാർക്രം ആക്രമിച്ച് കളിച്ചതോടെ സ്കോർ 350 കടന്നു. ഹെൻറിച്ച് ക്ലാസൻ 20 പന്തിൽ 32 റൺസെടുത്ത് പുറത്തായി. ഡേവിഡ് മില്ലർ (21 പന്തിൽ 39), മാർക്കോ ജാൻസൻ (7 പന്തിൽ 12) എന്നിവർ മോശമല്ലാത്ത സംഭാവനകൾ നൽകിയതോടെ സ്കോർ 400 കടന്നു.

Related Articles

Latest Articles