Monday, May 6, 2024
spot_img

ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു; രാജപക്‌സ കുടുംബത്തില്‍ നിന്നും പ്രധാനമന്ത്രി മാത്രം

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും കടന്നു പോകുന്ന ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. മന്ത്രിസഭയില്‍ 17 പുതിയ മന്ത്രിമാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.പ്രസിഡന്റിന്റെ മൂത്ത സഹോദരന്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി തുടരുന്നതൊഴിച്ചാല്‍, മന്ത്രിസഭയില്‍ രാജപക്‌സ കുടുംബത്തില്‍ നിന്നുള്ള വേറെയാരുമില്ല. മുന്‍ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങള്‍ മാത്രമാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി ഇന്ന് പ്രത്യേക പാര്‍ലമെന്റ് യോഗവും ചേരും. നേരത്തെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന പ്രസിഡന്റിന്റെ സഹോദരന്മാരായ ബേസില്‍ രാജപക്സ, ചമല്‍ രാജപക്‌സ, പ്രധാനമന്ത്രിയുടെ മകന്‍ നമല്‍ രാജപക്‌സ എന്നിവര്‍ പുതിയ മന്ത്രിസഭയിലില്ല. അതേ സമയം പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും കാബിനറ്റ് വകുപ്പുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ മന്ത്രിമാര്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതായി പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കി.

Related Articles

Latest Articles