Tuesday, December 30, 2025

അറുപത്തിയാറിന്റെ നിറവിൽ ശ്രീനിവാസൻ

അറുപത്തിയാറിന്റെ നിറവിൽ ശ്രീനിവാസൻ. മലയാള സിനിമയിൽ നടന്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ശ്രീനിവാസന് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ആരാധകര്‍. കുറിയ്ക്ക് കൊള്ളുന്ന നര്‍മ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസന്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് എത്രയോ മികച്ച ചിത്രങ്ങള്‍, നല്ല കൂട്ടുകെട്ടുകള്‍ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകള്‍ ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ‘ചിരികള്‍’ തീയേറ്ററില്‍ ഉപേക്ഷിച്ച് പോകാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമായിരുന്നില്ല.

തളത്തില്‍ ദിനേശനും, വിജയന്‍മാരും, ചിന്താവിഷ്ടയായ ശ്യാമളമാരുമൊക്കം സമൂഹത്തില്‍ തന്നെയുള്ളവരാണെന്ന് ശ്രീനിവാസന്‍ കാട്ടിക്കൊടുത്തു. മനുഷ്യന്റെ പലവിധ കോംപ്ളക്‌സുകളെ നര്‍മത്തിന്റെ മേന്പൊടി വിതറി അവതരിപ്പിച്ചപ്പോള്‍ ശ്രീനിയുടെ ചിത്രങ്ങള്‍ കാലത്തിനിപ്പുറവും നിന്നു.

വടക്ക് നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം എന്ന് വേണ്ട എത്രയോ നല്ല സിനിമകള്‍ ഈ നടന്‍ മലയാളിയ്ക്ക് സമ്മാനിച്ചു. സിനിമ അത്രയ്‌ക്കൊന്നും ന്യൂജനറേഷന്‍ ആകാതിരുന്ന കാലത്തും വിമര്‍ശാനാത്മകതയിലൂടെ സിനിമയെ മുന്നോട്ട് നടത്താന്‍ ഈ പ്രതിഭയ്ക്ക് കഴിഞ്ഞു, എന്നതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. മലയാള സിനിമയില്‍ ഇനിയും ഏറെക്കാലാം ശ്രീനിവാസന്റെ സാനിധ്യം തുടരണമെന്ന് ആഹ്രിയ്ക്കുന്നവര്‍ ഏറെയാണ്. ഇനിയും ഒത്തിരി പിറന്നാള്‍ ദിനങ്ങള്‍ ഈ പ്രതിഭയുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.

Related Articles

Latest Articles