Thursday, May 9, 2024
spot_img

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം; സിപിഎം ആസ്ഥാനമായ എകെജി സെൻ്ററിൻ്റെ സുരക്ഷ വ‍ര്‍ധിപ്പിച്ചു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം.തിരുവനന്തപുരം പാളയത്ത് സംഘടിച്ച പ്രതിഷേധമാര്‍ച്ചിലും സംഘർഷം

സംഘര്‍ഷത്തിനിടെ പോലീസ് ലാത്തി കൊണ്ടു കുത്തിയതായി വനിതാ പ്രവർത്തകർ ആരോപിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. പിന്നീട് എകെജി സെൻ്ററിലേക്ക് പ്രതിഷേധവുമായി നീങ്ങിയ കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ്ടയ സംഘര്‍ഷത്തിൽ നാല് വനിത പ്രവർത്തകർ അറസ്റ്റിലായി. ഇവിടെ വച്ച് പൊലീസ് വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പാളയത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് ഉൾപെടെ പിരിഞ്ഞു പോയിരുന്നു. ഇവിടെ നിന്ന് പിരിഞ്ഞ കുറച്ച് പ്രവർത്തകരാണ് AKG സെന്ററിലേക് നീങ്ങിയത്. സംഘര്‍ഷം നിയന്ത്രിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് സ്ഥലത്തേക്ക് എത്തുകയും ചെയ്തു.

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ തൻ്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയാണ് വിഡി സതീശൻ വയനാട്ടിലേക്ക് പോകുന്നത്. കൽപറ്റയിൽ ടി.സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് എംപി എം.കെ രാഘവനും വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്.

Related Articles

Latest Articles