ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഗോവിന്ദ നായകനായ ‘രംഗീല രാജ’ എന്ന ചിത്രത്തില്‍ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്പര്‍ 1, വിജേത, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലനായി. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രജയിലും അഭിനയിച്ചു. ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍, സഞ്ജയ് ദത്ത്, ഗോവിന്ദ, അമിതാഭ് ബച്ചന്‍ എന്നിവരുടെയൊക്കെ കൂടെ മഹേഷ് ആനന്ദ് അഭിനയിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല.