കൊച്ചി: നഗര പ്രദേശങ്ങളിൽ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 18 വഴിയോര കച്ചവടസ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു.മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടർന്നാണ് നടപടി. ഇതിനായി രൂപീകരിച്ച പൊലീസ് സ്‌ക്വാഡ് പ്രത്വേകം നടത്തിയ പരിശോധനയിലായിരുന്നു ക്വീന്‍സ് വാക്വേ, ഷണ്മുഖം റോഡ്, അബ്രഹാം മടമാക്കല്‍ റോഡ് എന്നിവടങ്ങളിലുള്ള കടകൾ അടപ്പിച്ചത്.
ലൈസന്‍സ് സംബന്ധിച്ച ആശയക്കുഴപ്പമുള്ളതിനാൽ, നോട്ടീസ് ലഭിച്ച എല്ലാ വ്യാപാരികളും രേഖകളും വിശദീകരണ വിവരങ്ങളും സഹിതം ജില്ല കലക്ടര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശം നല്‍കി. അനുവദിച്ച സ്ഥലത്തിന് പുറത്തേക്കാണ് കടകൾ ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 137 സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണിച്ചിരുന്നു. ഈ സ്ഥാപനങ്ങൾ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ചതായി അറിയിച്ചു.

