Thursday, September 24, 2026

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; വൻ നാശ നഷ്ടം , റിക്ടർ സ്‌കൈയിലിൽ രേഖപ്പെടുത്തിയത് 7.7 തീവ്രത

ഇന്തോനേഷ്യ : ശക്തമായ ഭൂചലനം നേരിട്ട് ഇൻഡോനേഷ്യ . തനിമ്പാർ മേഖലയിലാണ് റിക്ടർ സ്‌കൈയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ഇന്തോനേഷ്യക്കും കിഴക്കൻ ടിമോറിനും സമീപം ഭൂചലനമുണ്ടായത്. ഓസ്‌ട്രേലിയയുടെ വടക്കൻ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിൻ വരെ ഭൂചലനം അനുഭവപ്പെട്ടു.

തിമോർ, മലുകു, പപ്പുവ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles