Monday, September 28, 2026

വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ

മലപ്പുറം: കടലുണ്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ അഭിനവ് ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

കടലുണ്ടി പുഴയിലെ കരുവാള മുഴിക്കൽ കടവിൽ വൈകിട്ടോടെ കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടയിൽ ചുഴിയിൽ അകപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉടൻ തന്നെ കുട്ടിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles